ബ്ലോക്ക് ചെയിൻ എന്താണെന്ന് വിശദീകരിക്കുന്ന ഒരുപാട് സങ്കീർണ്ണമായ വിവരങ്ങൾ ഓൺ ലൈനിൽ ലഭ്യമാണ്, ഇതിൽ മനസിലാക്കാൻ വിഷമമുള്ള ഫാൻസി വെബ്ബുകൾ, ഫ്യൂച്ചറിസ്റ്റിക് ഇലസ്ട്രേഷനുകൾ എന്നിവയുമുൾപ്പെടുന്നു. അതിനേക്കാൾ വളരെ ലളിതമാണ് ബ്ലോക്ക്ചെയിൻ, ഡിജിറ്റലായി സംഭരിക്കേണ്ട വലിയ ഡാറ്റയും വിവരങ്ങളും പോലെ അതിനെക്കുറിച്ച് ചിന്തിക്കുക, ആ ഡാറ്റ ചെറിയ തുണ്ടുകളായി വിഭജിക്കുക, വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കളിലും വിതരണം ചെയ്യുക. ഇപ്പോൾ, മറ്റൊരാൾക്ക് നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കരുതിയേക്കാം, അത് ഒഴികെ സംഭവിക്കില്ല, കാരണം നിങ്ങളുടെ ഡാറ്റയുടെ ചെറിയ ഭാഗങ്ങൾ വിതരണം ചെയ്തിട്ടുള്ള ഓരോ ഉപയോക്താവിനും പ്ലാറ്റ്ഫോം ക്രിപ്റ്റോഗ്രഫി എന്ന ടെക്നിക്ക് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ നിങ്ങളുടെ ഡാറ്റയ്ക്കും/യ്ക്കോ അതിൽ ഒറ്റ സെറ്റായി സൂക്ഷിച്ചിട്ടുള്ള, മറ്റുള്ളവർക്ക് എഡിറ്റ് ചെയ്യാനോ മാറ്റം വരുത്താനോ, നീക്കം ചെയ്യാനോ തന്നെ കഴിയുന്ന വിവരത്തിനോ,! ചെറിയ ഭാഗങ്ങളായി മുറിച്ച നിങ്ങളുടെ ഡാറ്റ ഉപയോക്താവിന് ഒരു കീ ഉപയോഗിച്ച് അൺ ലോക്ക് ചെയ്തു മാത്രമേ അതിൽ പ്രവേശിക്കാനും മാറ്റങ്ങൾ വരുത്തുവാനും സാധിക്കൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ബ്ലോക് ചെയിൻ ഇത് തടയുന്നു. താഴെ കാണുന്ന ഈ ചിത്രം ഒരു കുക്കി ഉപയോഗിച്ച് ബ്ലോക്ക് ചെയിൻ നടത്തുന്ന പ്രവർത്തികൾ കാണിച്ചു തരുന്നു.
ഇത്ബ്ലോക്ക് ചെയിൻ സാങ്കേതികതയുടെ “ഡീ സെൻട്രലൈസ്ഡ്” ആപ്ലിക്കേഷൻ ഫീച്ചർ പ്രതിനിധാനം ചെയ്യുന്നു, ഇതിന് വൻ തോതിലുള്ള സേവനങ്ങൾ, പ്രോസസുകൾ എന്നിവയിൽ ഉപയോക്താക്കൾക്ക് വിശ്വാസം നേടിക്കൊടുക്കാൻ സാധിക്കും. ബ്ലോക്ക് ചെയിൻ ലോകത്തെ മാറ്റിമറിക്കുമെന്നും, എല്ലാ വ്യവസായത്തിലും ഇതിന് ആപ്ലിക്കേഷനുകൾ ഉണ്ടാകും എന്നും, ഇക്കാര്യം കള്ളമല്ല എന്നുമുള്ള ഒരു അവകാശവാദവുമായിട്ടാണ് ഈ ആർട്ടിക്കിൾ അവസാനിക്കുന്നത്. എന്തായാലും, നമുക്ക് ഇന്ത്യയിലെ അവസ്ഥകൾ നോക്കി, ഇത്തരം ടെക്നോളജി ഇന്ത്യയിൽ എങ്ങനെ ഉപയോഗിക്കാം എന്നത് പരിശോധിക്കാം. ക്രിപ്റ്റോ കറൻസി നിയമപരമാണോ എന്നതിനെക്കുറിച്ച് ഇപ്പോഴും സർക്കാർ അന്വേഷണങ്ങൾ നടത്തുന്നു എന്നിരിക്കെ, ഈ കുറിപ്പ് ക്രിപ്റ്റോ കറൻസികളിൽ ബ്ലോക്ക് ചെയിനിന്റെ ഉപയോഗത്തെക്കുറിച്ചായിരിക്കില്ല അന്വേഷിക്കുന്നത്, പകരം നിർമ്മാണം, ബാങ്കിങ്, ആരോഗ്യ സേവനം, സപ്ലൈ ചെയിൻ മാനേജ്ജ്മെന്റ്, ലെഡ്ജറുകളുടെ വികേന്ദ്രീകരണം എന്നീ മേഖലയിലെ ഉപയോഗത്തെക്കുറിച്ചാണ്.
സതോഷി നകാമോട്ടോ (അപരനാമം) ആണ് ‘പീയർ-റ്റു-പീയർ’ ഇലക്ട്രോണിക് ട്രാൻസ്ഫർ സിസ്റ്റം അവതരിപ്പിച്ചത്, ഇതിൽ ഡാറ്റ കൂടുതൽ എൻക്രിപ്റ്റഡ് ആക്കുവാൻ കൂടുതൽ ആളുകളുടെ പങ്കാളിത്തം ആവശ്യമാണ്, അതുകൊണ്ട് ഈ പ്രക്രിയ അത് നടപ്പിലാക്കുന്ന രീതി കൂടുതൽ സുരക്ഷിതവും, സാമ്പത്തികമായി താങ്ങാവുന്നതുമാണ്.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ ഹാക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ദശലക്ഷക്കണക്കിന് കോഡ് ലൈനുകളിലൂടെയാണ് കടന്ന് പോകേണ്ടി വരിക, അവർക്ക് ആവശ്യമായ എല്ലാ ഡാറ്റയും നേടാൻ അനവധി ആളുകളുടെ ആക്സസ് ചെയ്യേണ്ടിയും വരും. ഇതിന്റെ ഇന്ത്യയിലെ ആദ്യ ഉപയോഗം അക്കൗണ്ടിങ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുന്നതിലാണ്, ഓരോ ഇടപാടും ഏതു ഘട്ടത്തിലായാലും, അത് നടക്കുന്ന സമയത്തു തന്നെ രേഖപ്പെടുത്തുന്നു, ഇതുവഴി ബുക്കിൽ ചേർക്കുന്നതിന് മുൻപ് അക്കൗണ്ടിംഗ് സംഖ്യ കടന്നു പോകുന്ന വഴിയിലെല്ലാം, ഏതു ഘട്ടത്തിലായാലും തട്ടിപ്പ് ഒട്ടും നടക്കാതെ സൂക്ഷിക്കുന്നു. ഇടനിലക്കാരെ നീക്കം ചെയ്യുന്നത് ഓഡിറ്റർമാരെ പോലുള്ള പ്രഫഷണലുകൾ, ദിവസവുമുള്ള ഇമ്മീഡിയറ്റ് ബുക്-കീപ്പിങ് പോലെയുള്ള മൂല്യമില്ലാത്ത ജോലികൾ മൂലമുള്ള അധികച്ചെലവുകളുടെ ആവശ്യവും ഇല്ലാതാക്കും. കൂടാതെ വിവരം കടന്നുപോകുന്ന നിയമങ്ങളിൽ മാറ്റം വരുത്തുകയും, അത് ഡിജിറ്റലായി സൂക്ഷിക്കുകയും ചെയ്യുന്നതു വഴി കംപ്ലയൻസസിനെ വരുതിയിൽ നിർത്താവുന്നതാണ്. എല്ലാ ബിസിനസ്സുകാരും (സ്ത്രീകളും പുരുഷന്മാരും) ജിഎസ്ടി നിരക്കുകൾ പുതുക്കിയതിൽ ബുദ്ധിമുട്ടനുഭവിക്കുന്നു, ഇതെല്ലാം പ്ലാറ്റ്ഫോമിലേക്ക് നിയമം ചേർക്കുന്നതിലൂടെ മാറ്റാവുന്നതാണ്.
2008 ലെ സാമ്പത്തിക പ്രതിസന്ധിഘട്ടം മുതൽ ആളുകളും ബാങ്കിംഗ് മേഖലയുമായുള്ള വിശ്വാസത്തിന്റെ അന്തരം വളരെ വലുതായിരിക്കുന്നു, കമ്പനികളിലെ തട്ടിപ്പുകൾ ബ്ലോക്ക് ചെയിൻ പോലുള്ള അക്കൌണ്ടിങ് ആപ്പ്ലിക്കേഷനുകൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതും, ഇത് കോർപ്പറേറ്റ് അക്കൌണ്ടുകളുടെ പബ്ലിക് ഓഡിറ്റിങിനായി ഉപയോഗിക്കാവുന്നതുമാണ്. ആളുകളുടെ ഡാറ്റയ്ക്ക് എന്തു സംഭവിക്കുന്നു എന്ന് കഴിയുന്നത്ര സുതാര്യമായി, എന്നാൽ വ്യക്തികളുടെ ഡാറ്റ ആളുകൾക്ക് കാണാൻ കഴിയാത്ത വിധത്തിൽ ഐഡന്റിറ്റി മോഷണം പോകുന്നത് കുറയ്ക്കുക, എന്നതാണ് ബ്ലോക്ക് ചെയിനിന് പരിഹരിക്കാവുന്ന മറ്റു പ്രശ്നങ്ങൾ. ജനങ്ങൾക്ക് സിസ്റ്റത്തിന്റെ വിശ്വാസ കാര്യത്തിലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.
ഭക്ഷ്യ- മാലിന്യ മാനേജ്മെന്റ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്, ഭക്ഷണ വിതരണത്തിനുള്ള വിവരങ്ങൾ ശേഖരിച്ചു വച്ചുകൊണ്ട് ഏതൊക്കെ ഘട്ടങ്ങളിലൂടെ ആ ഭക്ഷ്യ ഉൽപന്നം സഞ്ചരിക്കുന്നു എന്നത് ബ്ലോക് ചെയിൻ ഉപയോഗിച്ചു കൊണ്ടുള്ള സപ്പ്ലൈ ചെയിൻ മാനേജ്മെന്റ് വഴി അറിയാവുന്നതാണ്. ഇതോടൊപ്പം എക്കണോമിക് ഓർഡർ ക്വാണ്ടിറ്റി പ്രോഗ്രാം പോലെ ലളിതവും പഴയതുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ വേഗത്തിലുള്ളതും മികച്ചതുമായ നീക്കം നടത്താവുന്നതാണ്. വിലകൾ പാവപ്പെട്ടവർക്ക് താങ്ങാവുന്ന രീതിയിൽ ക്രമീകരിക്കുന്നതു വഴി സംസ്ഥാനം മുഴുവൻ ആരോഗ്യകരമായ ഉപയോഗം ഉറപ്പുവരുത്താം.
ബ്ലോക്ക് ചെയിൻ സ്റ്റോറേജ് ഒരു ഉത്തമ ലോകം സൃഷ്ടിക്കുന്നതിന് സഹായകമായ ഒന്നാണ്. ഇതിലൂടെ നമുക്ക് പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഉപഭോക്തൃ- ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിയും, ഇതിൽ നമുക്ക് ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവ അയാളുടെ വ്യക്തിപരമായ ബ്ലോക്ക് ചെയിനിൽ പൊതുജനത്തിന് കാണാൻ കഴിയാത്തവിധം സൂക്ഷിക്കാനാകും. ഇൻഷുറൻസ് അല്ലെങ്കിൽ അവരുടെ മെഡിക്കൽ കൺസൾട്ടൻ്റുകൾ എന്നിവരോട് ഈ വ്യക്തി കള്ളം പറയുകയാണെങ്കിൽ, ഈ സാങ്കേതികത ഉപയോഗിച്ച് അന്വേഷണം നടത്താനാകും. ഇതുവഴി കള്ള അവകാശവാദങ്ങൾ വലിയതോതിൽ കുറച്ചു കൊണ്ടുവരാനാകും, ഇത് പ്രീമിയങ്ങളും കുറയ്ക്കുകയും, ഇൻഷുറൻസ് മേഖല കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താനാവുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.