സ്റ്റാർട്ടപ്പ് ഇന്ത്യയെക്കുറിച്ച്

ഭാരത സർക്കാരിന്‍റെ ഒരു ഫ്ലാഗ്‍‍ഷിപ്പ് സംരംഭമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാർട്ടപ്പ് സംസ്ക്കാരത്തിന് ഉത്തേജനം നൽകാനും, ഇന്ത്യയിൽ നൂതന മുന്നേറ്റങ്ങൾക്കും സംരംഭകത്വത്തിനും വേണ്ടി ശക്തവും സമഗ്രവുമായ അന്തരീക്ഷം പടുത്തുയർത്താനും ഉദ്ദേശിച്ചുള്ളതാണ് അത്.

രജിസ്റ്റര്‍ ചെയ്യുക

എന്താണ് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം?

16th ജനുവരി, 2016 ന് തുടക്കം കുറിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം സംരംഭകരെ സഹായിക്കുക, ഒരു മികവുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷം വളർത്തുക, തൊഴിൽ അന്വേഷകരുടെ രാജ്യം എന്നതിന് പകരം തൊഴിൽ സൃഷ്ടിക്കുന്നവരുടെ രാജ്യമായി ഇന്ത്യയെ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി പ്രോഗ്രാമുകൾ ആവിഷ്ക്കരിച്ചു. ഈ പ്രോഗ്രാമുകൾ ഒരു സമർപ്പിത സ്റ്റാർട്ടപ്പ് ഇന്ത്യ ടീം മാനേജ് ചെയ്യുന്നു, ഇത് ഡിപ്പാർട്ട്മെന്‍റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ് (ഡിപിഐഐടി) ക്ക് റിപ്പോർട്ട് ചെയ്യുന്നു

 

സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമുകളുടെ വ്യാപ്തി താഴെ ആക്ഷൻ പ്ലാനിൽ വിവരിച്ചിട്ടുണ്ട്.

 

സ്റ്റാർട്ടപ്പുകൾക്ക് പിൻബലത്തിന്‍റെ നെടുംതൂണുകൾ

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ

0

ലളിതവൽക്കരണവും ഹാൻഡ്ഹോൾഡിംഗും

എളുപ്പത്തിലുള്ള പാലിക്കൽ, റെഗുലേറ്ററി, പേറ്റന്‍റ് പിന്തുണ, മാർക്കറ്റ് ആക്സസ്, ഫണ്ടിംഗ് പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നെറ്റ്‌വർക്കിലേക്കുള്ള ഒരു വെബ് പോർട്ടൽ, വിജയകരമായ ടൂളുകൾ ആക്സസ് ചെയ്യൽ.

0

ഫണ്ടിംഗും ഇൻസെന്‍റീവുകളും

യോഗ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള ആദായ നികുതിയിലും മൂലധന നേട്ട നികുതിയിലും ഇളവുകൾ; സീഡ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ടുകൾ, ഇൻവെസ്റ്റർ കണക്ട് പോർട്ടൽ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂടുതൽ മൂലധനം നൽകുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം.

0

ഇൻക്യുബേഷൻ, ഇൻഡസ്ട്രി-അക്കാദമിയ പങ്കാളിത്തം

ഇൻക്യുബേറ്ററുകളും ഇന്നൊവേഷൻ ലാബുകളും, മാർഗ് മെന്‍റർഷിപ്പ് കണക്റ്റ്, ഇവന്‍റുകൾ, മത്സരങ്ങൾ, ഗ്രാന്‍റുകൾ.