മുഖേന: ഡോ. പ്രീത് ദീപ് സിംഗ്, ഐഐഎം അഹമ്മദാബാദ് 26 ഡിസംബർ 2018, ബുധൻ

ഏഞ്ചല്‍ ടാക്സ് ഇഷ്യു - പ്രായോഗിക പ്രശ്നം

ഒരു ബോണഫൈഡ് സ്റ്റാർട്ടപ്പ് "500 ദശലക്ഷം രൂപയുടെ മൂല്യനിർണ്ണയത്തിൽ (20% ഓഹരി) ട്രൂ ഡോട്ട് AI" 100 ദശലക്ഷം രൂപ സമാഹരിച്ചു

കമ്പനിയുടെ സവിശേഷതകള്‍:

  • പ്രഖ്യാപിച്ച ഡൊമെയ്ന്‍: കൃത്രിമ ബുദ്ധി
  • ആസ്തികള്‍ ബാലന്‍സ് ഷീറ്റ് പ്രകാരം: ഇല്ല
  • സ്ഥാപകരല്ലാത്ത 3 തൊഴിലാളികള്‍
  • അടുത്ത 18 മാസത്തേക്ക് വരുമാനമുള്ള പ്രൊജക്റ്റുകള്‍ ഒന്നുമില്ല
  • കമ്പനിയുടെ പ്രായം: സ്ഥാപിച്ചത് മുതല്‍ 8 മാസം
  • വ്യാപാരി ബാങ്കറുടെ സര്‍ട്ടിഫിക്കറ്റ്: അനുമാനങ്ങളെ അടിസ്ഥാനമാക്കി അംഗീകരിക്കുന്നു

മാലഫൈഡ് സ്റ്റാർട്ടപ്പിന്‍റെ കാര്യത്തിൽ, പ്രഥം ആദിത്യയ്ക്ക് നിയമപരമല്ലാത്ത വസ്തു വിൽപ്പനയിൽ 100 ദശലക്ഷം രൂപ നൽകാനുണ്ട്. പ്രഥം ആദിത്യയ്ക്ക് പണം നൽകുകയാണെങ്കിൽ, ആദിത്യ അതിൽ 30% നികുതി അടയ്ക്കേണ്ടിവരും.

ആദിത്യ ഒരു കമ്പനി : "ഫാള്‍സ് ഡോട്ട് എഐ" സൃഷ്ടിക്കുകയും 20% ഓഹരികള്‍100ദശലക്ഷം രൂപയ്ക്ക് പ്രഥത്തിന് വില്‍ക്കുകയും ചെയ്യുന്നു.

കമ്പനിയുടെ സവിശേഷതകള്‍:

  • പ്രഖ്യാപിച്ച ഡൊമെയ്ന്‍: കൃത്രിമ ബുദ്ധി
  • സ്ഥാപകരല്ലാത്ത 3 തൊഴിലാളികള്‍
  • ആസ്തികള്‍ ബാലന്‍സ് ഷീറ്റ് പ്രകാരം: ഇല്ല
  • അടുത്ത 18 മാസത്തേക്ക് വരുമാനമുള്ള പ്രൊജക്റ്റുകള്‍ ഒന്നുമില്ല
  • കമ്പനിയുടെ പ്രായം: സ്ഥാപിച്ചത് മുതല്‍ 8 മാസം
  • വ്യാപാരി ബാങ്കറുടെ സര്‍ട്ടിഫിക്കറ്റ്: അനുമാനങ്ങളെ അടിസ്ഥാനമാക്കി അംഗീകരിക്കുന്നു

ഈ രണ്ടു പണമിടപാടും പുറത്തു നിന്ന് ഒരുപോലെ കാണപ്പെടുന്നു. രണ്ടാമത്തെ പണമിടപാടിൽ, നിക്ഷേപമാണെന്ന വ്യാജേന നികുതി വെട്ടിച്ചിരിക്കുന്നു. നികുതി വകുപ്പ്[1] രണ്ടാമത്തെ കേസുകൾ പോലുള്ള എല്ലാ കേസുകൾക്കും നികുതി നൽകാൻ ആഗ്രഹിക്കുന്നു.

മുകളിലുള്ള രണ്ട് ഉദാഹരണങ്ങള്‍ പോലെ, മൂന്നാമതൊരെണ്ണം 50 ദശലക്ഷം മൂല്യമുള്ളത് 100ദശലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു. ഒരൂ കൂടുതല്‍ കൃത്യതയുള്ള വിലയിരുത്തല്‍ ലഭ്യമാണെങ്കില്‍ ഇത് എടുക്കാവുന്നതാണ്. കമ്പനികളുടെ കാര്യത്തില്‍ ഇത് രണ്ടാം നിക്ഷേപമായിരിക്കും. സ്റ്റാര്‍ട്ട്അപ്പുകളുടെ കാര്യത്തില്‍ ഇത് ഒരു ഡൗണ്‍-റൗണ്ട് ആയിരിക്കും[2].

അനുമാനത്തില്‍ ഡൗണ്‍ റൗണ്ട് ആയ കമ്പനികള്‍ക്കായി ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്‍മെന്‍റ് അന്വേഷിക്കുന്നു. അവയുടെ പിന്നീടുള്ള വിലയിരുത്തല്‍ മുന്‍ റൗണ്ടിനേക്കാള്‍ കൃത്യതയുള്ളതായിരിക്കും. ഒരു ഡൗണ്‍ റൗണ്ട് പല കാരണങ്ങളാല്‍ ഡൗണ്‍ റൗണ്ടായിരിക്കുമ്പോള്‍, വസ്തുതാപരമായി തിട്ടപ്പെടുത്താനാവില്ല.

മീഡിയയില്‍ നിലവിലുള്ള പ്രശ്നങ്ങളുടെ കൂട്ടം ഈ മൂന്നാമത്തെ കേസിനെ സംബന്ധിച്ചാണ്.

വിടവ് എങ്ങനെ കുറയ്ക്കാം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍, dipp-startups@nic.in-ല്‍ ഞങ്ങള്‍ക്ക് എഴുതുക

 

[1] ഇത് ഒരു കംപ്യൂട്ടര്‍ അസിസ്റ്റഡ് സ്ക്രൂട്ടിനി സെലക്ഷന്‍ വഴിയാണ് നടത്തുന്നത് (സിഎഎസ്എസ്), അത് മാനുവലായ ഇടപെടല്‍ കുറയ്ക്കുന്നു.

[2] തുടര്‍ച്ചയായ റൗണ്ടുകളില്‍ സ്റ്റാര്‍ട്ട്അപ്പിന് കുറഞ്ഞ മൂല്യം മതിക്കുമ്പോഴാണ് ഡൗണ്‍ റൗണ്ട്.