ഒരു സ്റ്റാർട്ടപ്പിനുള്ള നിയമ സാദ്ധ്യതകൾ

1 സഹ-സ്ഥാപകനുമായുള്ള കരാറിന്റെ പ്രധാന വ്യവസ്ഥകൾ

ഒരു കോ-ഫൌണ്ടർ എഗ്രിമെന്റ് (സഹസ്ഥാപകന്മാർക്കുള്ള കരാർ) നിങ്ങൾക്ക് സഹസ്ഥാപകർ തമ്മിലുള്ള ഇക്വിറ്റി ഓണർഷിപ്, ആദ്യ നിക്ഷേപങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുന്നു. ഈ കരാർ സഹ-സ്ഥാപകന്മാർക്ക് അവരുടെ കമ്പനി എങ്ങനെ നടക്കണം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ, പരസ്പരമുള്ള ബന്ധം, കടമകൾ എന്നിവയെക്കുറിച്ചുള്ള നിയമപരമായ ബാദ്ധ്യതകൾ ഔപചാരികമായി വിവരിക്കുന്ന എഴുതിച്ചേർക്കപ്പെട്ട രേഖയാണ്.

ഇത്തരം ഒരു കരാറിന്റെ തയ്യാരിപ്പിന് സഹ സ്ഥാപകന്മാർ തമ്മിൽ അവരുടെ ആശങ്കകൾ, ഭീതികൾ, കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ, ഒരു സ്റ്റാർട്ടപ്പിന്റെ തയ്യാറെടുപ്പിന് ആവശ്യമായ എല്ലാറ്റിനെക്കുറിച്ചും ഒരു തുറന്ന ചർച്ച ആവശ്യമാണ്. ഈ കരാറിന്റെ ലക്ഷ്യം ഭാവിയിൽ സഹ-സ്ഥാപകന്മാർ തമ്മിലുള്ള എന്തെങ്കിലും ആകസ്മിക സംഭവങ്ങൾ കമ്പനിയെ തകർക്കാൻ വരുകയാണെങ്കിൽ, അതിന്റെ സാദ്ധ്യത കുറയ്ക്കുകയാണ്.

 

2 ഒരു സ്റ്റാർട്ടപ്പിന്റെ രൂപഘടന ഏതാണ്- കമ്പനി, പാർട്ട്ണർഷിപ്, പ്രൊപ്രൈറ്റർഷിപ്?

ഇന്ത്യയിൽ, ഒരാൾക്ക് ബിസിനസ് നടത്താൻ അഞ്ചു വ്യത്യസ്തതരം നിയമസാധുതയുള്ള രൂപഘടന (എന്റിറ്റി) കളിൽ നിന്ന് തെരഞ്ഞെടുക്കാം. ഇതിൽ സോൾ പ്രൊപ്രൈറ്റർഷിപ്, പാർട്ട്ണർഷിപ് ഫേം, ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവ ഉൾപ്പെടുന്നു. ഏതുതരം എന്റിറ്റിയാണ് തെരഞ്ഞെടുക്കുന്നത് എന്നത് നികുതിഘടന, ഓണർ ലയബിലിറ്റി, കംപ്ലയൻസ് ബർഡൻ, ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫണ്ടിങ്, എക്സിറ്റ് സ്ട്രാറ്റജി എന്നിവയെ അടിസ്ഥാനമാക്കിയാണ്.

 

3 സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ സംരക്ഷണം- ട്രേഡ്മാർക്ക് സംബന്ധമായ പ്രശ്നങ്ങൾ

ട്രേഡ്മാർക്കുകളാണ് ഏതു ബിസിനസ്സിന്റെയും കാതൽ: നിങ്ങളുടെ സ്ഥാപനത്തിന്റെ പേരുമുതൽ, പ്രത്യേക ഉത്പന്നങ്ങൾ, സേവനങ്ങൾ, ലോഗോകൾ - അതായത് നിങ്ങളുടെ സ്ഥാപനത്തിന്റെ ട്രേഡ്മാർക്കിന്റെ ഭാഗമായി തിരിച്ചറിയാനാകുന്ന ഏതെങ്കിലും ഒരു വാക്കോ, ഡിസൈനോ എന്തെങ്കിലും. ഈ സ്വഭാവവിശേഷങ്ങൾ, നിങ്ങളുടെ ബിസിനസ്സിന് ഒരു ബ്രാൻഡ് ഐഡന്റിറ്റി നിർമ്മിച്ചെടുക്കുന്നതിലും, അതിന്റെ വളർച്ചയ്ക്ക് സഹായകമായ തനതായ ഒരിടം നിർമ്മിക്കുന്നതിനും വളരെ പ്രധാനമാണ്. അതുകൊണ്ട് നിങ്ങളുടെ ബിസിനസ് ഐഡന്റിറ്റി തിരിച്ചറിയുകയും അവ നിയമം മൂലം സംരക്ഷിക്കുകയും, മറ്റാരും അത് ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പുവരുത്തുന്നതും നിങ്ങളുടെ ബിസിനസ് വിജയകരമായി നടത്തുവാൻ അത്യന്താപേക്ഷിതമാണ്.

 

4 ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ്സിന്റെ ടേം ഷീറ്റുകൾ ശരിയാക്കുന്നത്

ഒരു ടേം ഷീറ്റ്, അല്ലെങ്കിൽ ലെറ്റർ ഓഫ് ഇന്റെന്റ്, ഒരു നിർദ്ദിഷ്ട നിക്ഷേപത്തിന്റെ നിയമങ്ങളും നിബന്ധനകളുമടങ്ങിയ രേഖയാണ്. ഇത് സാധാരണ അഞ്ചു പേജ് നീളമുണ്ടാകും. ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ്സിന്റെ കാര്യത്തിൽ, ഏഞ്ചത്സ് തുടങ്ങുമ്പോൾത്തന്നെ ടേമ്ം ഷീറ്റും തയ്യാറാക്കാൻ കഴിയും. ഇതിലെ മിക്ക നിബന്ധനകളും, ചിലവ രഹസ്യസ്വഭാവമുള്ളതും, ബാധകമെങ്കിൽ, പൂർണ്ണ നിക്ഷിപ്ത അവകാശമുള്ളതും ഒഴികെ ‘നോൺ-ബൈൻഡിങ്’ ആണ്,

5 സഹസ്ഥാപകർ തമ്മിൽ ഇക്വിറ്റി പങ്കുവയ്ക്കുക

ഒരു പുതിയ കമ്പനിയുടെ സ്ഥാപകരുടെ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെ ഇക്വിറ്റികൾ സ്ഥാപകർക്കിടയിൽ പങ്കുവയ്ക്കുമെന്നും, തവണകൾ അടയ്ക്കുമെന്നുമാണ്. സഹസ്ഥാപകർ ക്ക് ബിസിനസ് പരിചയം ഇല്ലെങ്കിലും, ബിസിനസ് പങ്കാളിത്ത്ത്തിനു പുറമേ സൌഹൃദമുണ്ടെങ്കിലും ഇത് വളരെ പ്രയാസമാണ്. ഓരോ പങ്കാളിയുടെയും പ്രവർത്തികൾക്ക് മൂല്യം നിർണ്ണയിക്കുന്നത് വ്യക്തിപരമായിപ്പോകാൻ സാദ്ധ്യതയുണ്ട്, ഇത് ഒരു രാത്രിയിരുന്നു ചെയ്യുന്നതിനെക്കാൾ, വിദഗ്ദ്ധോപദേശം നേടിയശേഷം, ഒറ്റയടിക്കു ചെയ്യാതെ ഒരു കാലയളവിനുള്ളിൽ ചെയ്യുന്നതാണ് നല്ലത്.

 

6 ESOPഉം സ്വെറ്റ് ഇക്വിറ്റിയും മനസ്സിലാക്കുക

ബിസിനസ്സിന്റെ ആദ്യഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ജീവനക്കാർക്ക് കോർപ്പറേറ്റുകളോടും, വൻകിട ബിസിനസ്സുകളോട് കിടപിടിക്കുന്നതും ഉയർന്നതുമായ ശമ്പളം നൽകാൻ സാധിക്കാറില്ല. സ്റ്റാർട്ടപ്പുകൾക്ക് മനുഷ്യ മൂലധനമാണ് ആവശ്യം, കാരണം അവർക്ക് റിസോഴ്സുകളുടെ കുറവ്, ക്രമമല്ലാത്ത പണലഭ്യത എന്നിവ അഭിമുഖീകരിക്കേണ്ടി വരുന്നു. സ്റ്റാർട്ടപ്പുകൾക്കും, മറ്റു സ്ഥാപനങ്ങൾക്കും അവരുടെ പ്രതീക്ഷകൾക്കപ്പുറം ജോലികൾ ചെയ്യുന്ന, ഉത്സാഹഭരിതരായ ജീവനക്കരെയാണാവശ്യം. അതുകൊണ്ട്, ജീവനക്കാരെ നിലനിർത്താനും, അവർക്ക് ആനുകൂല്യങ്ങൾ നൽകുവാനും, കമ്പനികൾ ബോണസ്സുകൾ, റെവന്യൂ ഷെയറുകൾ, സ്റ്റോക്ക് ഓപ്ഷനുകൾ, അല്ലെങ്കിൽ കമ്പനിയിൽ പങ്കാളിത്തം എന്നിവ നൽകുന്നു.

 

7 സ്റ്റാർട്ടപ്പുകളെ ഹനിക്കുന്ന നിയമപരമായ തെറ്റുകൾ

നിയമപരമായ തെറ്റുകൾ ഇതിന് ചെലവ് കുറഞ്ഞതാകാം സ്റ്റാർട്ടപ്പുകൾ. സ്റ്റാർട്ടപ്പ് നടത്തുന്ന ചില തെറ്റുകൾ ഇവയാണ്: -

1. സഹസ്ഥാപകനുമായുള്ള കരാറിൽ ചർച്ചയില്ലാതിരിക്കുക;

2. ബിസിനസ് ഒരു കമ്പനിയായിട്ടല്ലാതെ ആരംഭിക്കുക;

3. നിങ്ങളുടെ ബിസിനസ്സിന്റെ നിയന്ത്രണാധികാര പ്രശ്നങ്ങൾ പരിശോധിക്കുന്നില്ല;

4. ബൌദ്ധികസ്വത്തു സംബന്ധമായ പ്രശ്നങ്ങൾ കണക്കാക്കുന്നില്ല;

5. ശരിയായ സ്വകാര്യതാനയമോ, ഉപയോഗ നിബന്ധനകളോ ഇല്ല, കൂടാതെ

6. ശരിയായ നിയമോപദേശകനെ അല്ല തെരഞ്ഞെടുത്തിരിക്കുന്നത്.      

 

8 സോഫ്റ്റ്വെയറിൽ ബൌദ്ധികസ്വത്ത് സംരക്ഷണം

ഓരോ സോഫ്റ്റ് വെയർ ഡെവലപ്പറിനും കമ്പനിക്കും ബൌദ്ധികസ്വത്തവകാശനിയമങ്ങളെക്കുറിച്ചും, അവ എങ്ങനെ സോഫ്റ്റ് വെയർ വ്യവസായത്തിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഉത്തമ ബോദ്ധ്യമുണ്ടായിരിക്കണം. സോഫ്റ്റ്വെയർ ഡെവലപ്പർമാർ/ കമ്പനികൾ എന്നിവർക്ക് കടുത്ത മത്സരം നടക്കുന്ന വിപണിയിൽ മേൽക്കൈ നേടാൻ, അവരുടെ ബ്രാൻഡുകൾ സംരക്ഷിക്കാനുള്ള അവകാശങ്ങൾ, നിർമ്മിതികളുടെ ഉടമസ്ഥാവകാശം, ജോലിയുടെ രഹസ്യസ്വഭാവം എന്നിവയെപ്പറ്റിയുള്ള അവകാശങ്ങളെക്കുറിച്ച് ആഴത്തിൽ അറിഞ്ഞിരിക്കണം.

 

9 സ്വകാര്യതാനയവും, വെബ്സൈറ്റ് നിബന്ധനകളും

പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണെങ്കിൽ, സ്വകാര്യതാനയം നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ടെന്നുള്ള കാര്യം പല സ്റ്റാർട്ടപ്പുകൾക്കും ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ വീഡിയോയിൽ സ്വകാര്യതാ നയത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിവരണം, മദ്ധ്യസ്ഥരുണ്ടെങ്കിൽ, സമഗ്രമായ വെബ്സൈറ്റ് നിബന്ധനകളുടെ ആവശ്യത്തെക്കുറിച്ചുള്ള ചെറു ചർച്ച, എന്നിവ കാണാവുന്നതാണ്.

 

10 ഒരുപാട് ഏഞ്ചൽ ഇൻവെസ്റ്റർമാർ ഉള്ളത് ഒരു മോശം കാര്യമാണോ?

നിങ്ങളുടെ ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ് റൌണ്ടിൽ നിങ്ങൾ പത്തോ, പതിനഞ്ചോ, അതിലധികമോ നിക്ഷേപകരെ കൊണ്ടുവരുന്നുണ്ടോ? ഇതൊരു നല്ല ആശയമാണോ? ഈ വീഡിയോയിൽ ഓരോ റൌണ്ടും എങ്ങനെ രൂപീകരിക്കണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും, ഉപദേശം നൽകുകയും ചെയ്യുന്നു. 

 

11 ശരിയായ നിയമോപദേശകനെ തെരഞ്ഞെടുക്കുക

ഈ വീഡിയോ നിങ്ങളുടെ സ്റ്റാർട്ടപ്പിന് ഒരു നല്ല നിയമജ്ഞന്റെ സഹായത്തിന്റെ ആവശ്യകതയും, എങ്ങനെ ഒരാളെ കണ്ടെത്താം എന്നതും വിശദീകരിക്കുന്നു.