RBL ബാങ്ക്

ആർബിഎൽ & സ്റ്റാർട്ടപ്പ് ഇന്ത്യ പങ്കാളിത്തം

ഇന്ത്യയിൽ സ്വകാര്യ മേഖലാ ബാങ്കുകളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബാങ്കുകളിൽ ഒന്നാണ് RBL ബാങ്ക്, അത് ആറ് ബിസിനസ് വിഭാഗങ്ങളിൽ വിദഗ്ധ സേവനം നൽകുന്നു, അവ ഇതാണ്: കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ബാങ്കിംഗ്, കൊമേർഷ്യൽ ബാങ്കിംഗ്, ബ്രാഞ്ച് & ബിസിനസ് ബാങ്കിംഗ്, അഗ്രിബിസിനസ് ബാങ്കിംഗ്, ഡവലപ്‍മെന്‍റ് ബാങ്കിംഗ് & ഫൈനാൻഷ്യൽ ഇൻക്ലൂഷൻ, ട്രഷറി, ഫൈനാൻഷ്യൽ മാർക്കറ്റ് ഓപ്പറേഷൻസ്. അത് നിലവിൽ 20 ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 246 ബ്രാഞ്ചുകളുടെയും 393 എടിഎം-കളുടെയും നെറ്റ്‍വർക്കിലൂടെ 3.54 മില്യനിൽ പരം കസ്റ്റമേർസിന് സേവനം ലഭ്യമാക്കുന്നു.

 

ഇന്ത്യ സ്റ്റാർട്ടപ്പ് ക്ലബ്ബ് (ഐഎസ്‍സി)

ആർബിഎല്ലിൽ സ്റ്റാർട്ടപ്പുകൾക്കും ഉരുത്തിരിയുന്ന സംരംഭങ്ങൾക്കുമായി ഇന്ത്യ സ്റ്റാർട്ടപ്പ് ക്ലബ്ബ് എന്ന പ്രത്യേക സംവിധാനമുണ്ട്, പുതുയുഗ സ്റ്റാർട്ടപ്പുകൾക്ക് അതേ് ഊന്നൽ നൽകുന്നു. കസ്റ്റമൈസ്‍ഡ് എൻഡ് ടു എൻഡ് ബാങ്കിംഗ് പ്രതിവിധികൾ ലഭ്യമാക്കുകയും ആധുനികമായ കസ്റ്റമർ അനുഭവം പ്രദാനം ചെയ്യുകയുമാണ് ഞങ്ങളുടെ ഉദ്യമം.

 

ഇന്ത്യ സ്റ്റാർട്ടപ്പ് ക്ലബ്ബ് സൗകര്യപ്രദവും ലളിതവുമായ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, പുതിയ കാലത്തെ സംരംഭകർക്ക് അവരുടെ ബിസിനസ് സുഗമമായി ആരംഭിക്കാനും നടത്താനും സഹായിക്കുന്നു. ഒരു സമർപ്പിത ഉപഭോക്തൃ അനുഭവ നമ്പറും ഇമെയിൽ ഐഡിയും മുതൽ 24*7 സേവനങ്ങളും വിപുലമായ എടിഎം നെറ്റ്‌വർക്കും വരെ, ഐഎസ്‌സിയിൽ ഞങ്ങൾ നിങ്ങൾക്ക് എല്ലായിടത്തും ബാങ്ക് ചെയ്യാനുള്ള കഴിവ് നൽകുന്നു!

 

മാത്രമല്ല, ആർബിഎല്ലിൽ ഞങ്ങൾ ർങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യാനും, പേമെന്‍റുകളും കലക്ഷനുകളും വേഗത്തിലാക്കാൻ സൗകര്യം ഉണ്ടാക്കാനും സ്റ്റാർട്ടപ്പുകൾക്ക് എപിഐ പ്ലാറ്റ്‍ഫോം ലഭ്യമാക്കുന്നു.

നല്‍കുന്ന സേവനങ്ങള്‍

  • 1മൂല്യ വർധിത സേവനങ്ങൾ, ഡിപിഐഐടി സർട്ടിഫൈഡ് സ്റ്റാർട്ടപ്പുകൾക്ക് മാത്രം അക്കൗണ്ട് തുറന്ന തീയതി മുതൽ ആദ്യത്തെ 12 മാസത്തേക്ക്** നോൺ മെയിന്‍റനൻസ് ചാർജ്ജ് (എൻഎംസി) ഉള്ള ഫോറെക്സ് സേവനങ്ങൾക്കുമൊപ്പം ബാങ്കിംഗ്, പേമെന്‍റ് പ്രതിവിധികൾ.
  • 2മറ്റ് വിഭാഗങ്ങൾക്ക് അക്കൗണ്ട് തുറന്ന തീയതി മുതൽ ആദ്യത്തെ 6 മാസത്തേക്ക്** നോൺ മെയിന്‍റനൻസ് ചാർജ്ജ് (എൻഎംസി) ഒഴിവാക്കൽ. ഒരു വർഷത്തിന് ശേഷം 20,000 ശരാശരി മാസ ബാലൻസ്* ഉള്ള സ്റ്റാർട്ടപ്പ് അക്കൗണ്ട്
  • 3ഒരു ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജർ.
  • 4സ്റ്റാർട്ടപ്പ് ക്ലബ്ബ് ഡെബിറ്റ് കാർഡ് കൊണ്ട് ഇന്ത്യയിൽ എവിടെയുമുള്ള എടിഎമ്മിൽ നിന്ന് അൺലിമിറ്റഡ് ക്യാഷ് പിൻവലിക്കൽ
  • 5ഡിജിറ്റൽ പേമെന്‍റ് സൊല്യൂഷൻ സജ്ജീകരിക്കാൻ ഫ്രീ കൺസൾട്ടേഷൻ
  • 6ആഭ്യന്തര, അഥവാ എഫ്‍ഡിഐ റൂട്ടിലൂടെ ഫണ്ട് മാനേജ് ചെയ്യുന്നതിന് സൗജന്യ സഹായവും മാർഗ്ഗനിർദ്ദേശവും
  • 7സാലറി അക്കൗണ്ട് സീറോ ബാലൻസ് – ജീവനക്കാർക്ക് മിനിമം നിബന്ധന ഇല്ലാതെ സ്റ്റാർട്ടപ്പ് ജീവനക്കാർക്ക് കോർപ്പറേറ്റ് സാലറി അക്കൗണ്ട്
ഓഫറുകൾ ലഭ്യമാക്കാൻ, ഇവിടെ അപേക്ഷിക്കുക

ഞങ്ങളെ ബന്ധപ്പെടുക