സ്റ്റാർട്ടപ്പ് പോർട്ടലിനെക്കുറിച്ച്

സ്റ്റാർട്ടപ്പുകളെ നെറ്റ്‌വർക്ക് രൂപീകരിക്കൽ, സൗജന്യ ടൂളുകളും റിസോഴ്‌സുകളും ആക്‌സസ് ചെയ്യൽ, പ്രോഗ്രാം, ചലഞ്ചുകൾ എന്നിവയിൽ പങ്കെടുക്കൽ എന്നിവയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഈ സംരംഭകത്വ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു.

ഇപ്പോൾ രജിസ്റ്റർ ചെയ്യുക
സ്റ്റാർട്ടപ്പ് ഇന്ത്യാ പോർട്ടൽ അവതരിപ്പിക്കുന്നു
0

നെറ്റ്‌വർക്ക്

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തോടൊപ്പം

0

പങ്കെടുക്കുക

ചാലഞ്ചുകളിലും പ്രോഗ്രാമുകളിലും

0

ആക്‌സസ്

പ്രയോജനപ്രദമായ ടൂളുകളും റിസോഴ്‌സുകളും സൗജന്യമായി ആക്സസ് ചെയ്യുക

നെറ്റ്‌വർക്ക്

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ മറ്റ് പങ്കാളികളുമായി ബന്ധപ്പെടാൻ ഞങ്ങളുടെ വിശാലമായ ഓൺലൈൻ ഡയറക്ടറി ഉപയോഗിക്കൂ. പട്ടിക കാണുന്നതിന് ഒരു പങ്കാളിക്ക് മേൽ ക്ലിക്ക് ചെയ്യുക.

ആക്‌സസ്

മൂല്യവത്തായ ഓൺലൈൻ ടൂളുകളും റിസോഴ്‌സുകളും സൗജന്യമായി നേടാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ.

0

സ്റ്റാർട്ടപ്പുകൾക്കായുള്ള നോളജ് ബാങ്ക്

പ്രധാന നിബന്ധനകൾ, പ്രക്രിയകൾ, ഓഹരി ഉടമകൾ, നിയമപരമായ ആവശ്യകതകൾ തുടങ്ങിയവ സംബന്ധിച്ച ഒരു അവലോകനം ഉൾപ്പടെ ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നിങ്ങളുടെ ഓൺലൈൻ ഗൈഡ്

0

പങ്കാളിത്ത സേവനങ്ങൾ

നിയമപരമായ സഹായം, ബാങ്കിംഗ്, ക്ലൗഡ് സർവ്വീസ് തുടങ്ങി നിരവധി സേവനങ്ങൾ ഞങ്ങളുടെ പങ്കാളിത്ത ദാതാക്കളിൽ നിന്ന് സൗജന്യമായി നേടൂ.

0

എല്ലാ സാഹചര്യത്തിനുമായുള്ള ടെംപ്ലേറ്റ്

ലീഗൽ മുതൽ എച്ച്ആർ വരെ, ഫൈനാൻസ് മുതൽ കസ്റ്റമർ സപ്പോർട്ട് വരെ തുടങ്ങി എല്ലാ ഫംഗ്ഷനും ഇണങ്ങുന്ന വെരിഫൈഡ് ടെംപ്ലേറ്റുകൾ ഞങ്ങളുടെ കളക്ഷനിൽ നിന്ന് ഡൗൺലോഡ് ചെയ്യൂ.

0

ഓൺലൈൻ കോഴ്സുകൾ

ഡാറ്റാ അനലിറ്റിക്‌സ് മുതൽ ഡിസൈൻ തിങ്കിംഗ് വരെയുള്ള ഞങ്ങളുടെ സംരംഭക സൗഹൃദ കോഴ്‌സുകളിലൂടെ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കൂ

0

ഇന്നോവേഷൻ ചാലഞ്ചുകൾ

കോർപ്പറേറ്റ്, ഗവൺമെന്‍റ് ചാലഞ്ചുകളിൽ പങ്കെടുത്ത് ശ്രദ്ധയാകർഷിക്കൂ, ക്യാഷ് ഗ്രാന്‍റുകൾ നേടൂ, ഇൻക്യുബേഷൻ, മെന്‍റർഷിപ്പ് പിന്തുണ തുടങ്ങി നിരവധി നേട്ടങ്ങൾ സ്വന്തമാക്കൂ.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പബ്ലിക് പ്രൊക്യുർമെന്‍റ് പ്രോസസ് സംബന്ധിച്ച പതിവ് ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ കണ്ടെത്തൂ.

1 സ്റ്റാർട്ടപ്പ് ഇന്ത്യാ ഹബ്ബ് എന്നാലെന്താണ്?

പരസ്പരം ആശയവിനിമയം നടത്തുന്നതിനും അറിവുകൾ പരസ്പരം കൈമാറുന്നതിനും വിജയകരമായ പങ്കാളിത്തം രൂപീകരിക്കുന്നതിനും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുള്ള എല്ലാ പങ്കാളികൾക്കുമായുള്ള ഒരിടമാണ് സ്റ്റാർട്ടപ്പ് ഇന്ത്യാ ഹബ്ബ്.

2 നിക്ഷേപകർ എങ്ങനെയാണ് സ്റ്റാർട്ടപ്പുകളിലേക്ക് മൂല്യം ചേർക്കുന്നത്?

നിക്ഷേപകർ പ്രത്യേകിച്ച് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് (വിസി) വ്യത്യസ്ത രീതികളിൽ സ്റ്റാർട്ടപ്പുകളിലേക്ക് മൂല്യം ചേർക്കുന്നു:

1 ഓഹരിയുടമ മാനേജ്മെന്‍റ്: സ്റ്റാർട്ടപ്പിന്‍റെ സുഗമമായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് നിക്ഷേപകർ കമ്പനി ബോർഡും നേതൃത്വവും മാനേജ് ചെയ്യുന്നു. കൂടാതെ, അവരുടെ പ്രവർത്തന പരിചയവും സ്റ്റാർട്ടപ്പുകളിൽ പ്രവർത്തിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഡൊമെയ്ൻ പരിജ്ഞാനവും കമ്പനിക്ക് കാഴ്ചയും നിർദ്ദേശവും നൽകുന്നു.

2. ഫണ്ടുകൾ ഉന്നയിക്കുന്നു: സ്റ്റേജ്, മെച്യൂരിറ്റി, സെക്ടർ ഫോക്കസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള റൗണ്ടുകൾ ഉയർത്തുന്നതിനും സ്ഥാപകർക്ക് തങ്ങളുടെ ബിസിനസ് മറ്റ് നിക്ഷേപകർക്ക് അവതരിപ്പിക്കുന്നതിന് നെറ്റ്‌വർക്കിംഗിനും കണക്ഷനിലും സഹായിക്കുന്നതിനും സ്റ്റാർട്ടപ്പിനായി നിക്ഷേപകർ ഏറ്റവും മികച്ച ഗൈഡുകളാണ്.

3 റിക്രൂട്ടിംഗ് ടാലന്‍റ്: സ്റ്റാർട്ടപ്പുകൾക്ക് ഉയർന്ന നിലവാരമുള്ളതും മികച്ചതുമായ മനുഷ്യ മൂലധനം സ്രോതസ്സ് ചെയ്യുന്നത് നിർണായകമാണ്, പ്രത്യേകിച്ച് ബിസിനസ് ലക്ഷ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും മുതിർന്ന എക്സിക്യൂട്ടീവുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ. വിസികൾ, അവരുടെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച് ശരിയായ സമയത്ത് ശരിയായ ആളുകളെ നിയന്ത്രിച്ച് പ്രതിഭ വിടവ് നികത്താൻ സഹായിക്കും.

4 മാർക്കറ്റിംഗ്: നിങ്ങളുടെ ഉൽപ്പന്നം/സേവനത്തിനായുള്ള മാർക്കറ്റിംഗ് തന്ത്രത്തിൽ വിസികൾ സഹായിക്കുന്നു.

5. എം&എ ആക്ടിവിറ്റി: അജൈവ വളർച്ചയിലൂടെ ബിസിനസിന് കൂടുതൽ മൂല്യവർദ്ധനവ് പ്രാപ്തമാക്കുന്നതിന് പ്രാദേശിക സംരംഭക ഇക്കോസിസ്റ്റത്തിൽ വിലയിരുത്തുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള അവസരങ്ങൾക്കും വിസികൾക്ക് അവരുടെ കണ്ണുകളും ചെവികളും തുറന്നിരിക്കുന്നു.

6. സ്ഥാപന പുന സംഘടന: ഒരു യുവ സ്റ്റാർ‌ട്ടപ്പ് ഒരു സ്ഥാപിത കമ്പനിയായി മാറുമ്പോൾ, ശരിയായ സ്ഥാപന ഘടന രൂപപ്പെടുന്നതിനും മൂലധന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രക്രിയകൾ‌ അവതരിപ്പിക്കുന്നതിനും വിസികൾ സഹായിക്കുന്നു.

3 എന്തുകൊണ്ടാണ് നിക്ഷേപകർ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നത്?

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുക എന്നത് ലാഭം ഉറപ്പുനൽകുന്ന ഒന്നല്ല, എന്നാൽ കുറച്ച് മാത്രം നിക്ഷേപം നടത്തി മികച്ച നേട്ടം ഉണ്ടാക്കാം എന്നൊരു വസ്തുത നിക്ഷേപകരെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു.

തോംസൺ റോയിട്ടേഴ്‌സ് അവതരിപ്പിച്ച വെഞ്ച്വർ ക്യാപിറ്റൽ റിസർച്ച് ഇൻഡക്‌സ് 2012-ലെ വെഞ്ച്വർ ക്യാപിറ്റൽ വ്യവസായത്തിൻ്റെ പ്രകടനത്തിൽ 1996 മുതൽ മൊത്തത്തിലുള്ള വെഞ്ച്വർ കാപ്പിറ്റൽ വാർഷിക നിരക്കിൽ 20% തിരിച്ചെത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പബ്ലിക് ഇക്വിറ്റികളിൽ നിന്നും ബോണ്ടുകളിൽ നിന്നും യഥാക്രമം 7.5%, 5.9% എന്ന മിതമായ റിട്ടേനിന്നെക്കാൾ വളരെ മികച്ച പ്രകടനമാണ് ഇത്.

4 ഹബ്ബിൽ എങ്ങനെ ഒരു പ്രൊഫൈൽ രജിസ്റ്റർ ചെയ്യാം?

ഹബ്ബിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുന്നത് ലളിതമായ പ്രക്രിയയാണ്.

  • പേജിന്‍റെ മുകളിൽ വലത് വശത്തായുള്ള "രജിസ്റ്റർ" ടാബിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളെ ഒതന്‍റിക്കേഷനായി "മൈഗവ" എന്നതിലേക്ക് റിഡയറക്ട് ചെയ്യുന്നതാണ്. അവിടെ പേര്, ഇമെയിൽ വിലാസം പോലുള്ള വിവരങ്ങൾ എന്‍റർ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. ഇത് നിങ്ങൾക്ക് വെരിഫിക്കേഷനായി ഒരു വൺടൈം പാസ്‌വേർഡും പുതിയ പാസ്‌വേർഡ് സജ്ജീകരിക്കുന്നതിനായുള്ള ലിങ്കും നൽകുന്നതാണ്.
  • സ്റ്റെപ്പ് 1 ൽ നിങ്ങൾ സൃഷ്ടിച്ച് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ഇത് നിങ്ങളെ ഹബ്ബിൽ എത്തിക്കുന്നതാണ്, അതിൽ നിങ്ങളുടെ റോളിന് ഇണങ്ങുന്ന പങ്കാളിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കാനും സൃഷ്ടിക്കാനും സാധിക്കും.
5 പ്രൊഫൈൽ സൃഷ്ടിച്ച ശേഷം എങ്ങനെയാണ് എനേബ്ലേർസിലേക്ക് കണക്റ്റ് ചെയ്യുന്നത്?

നിങ്ങളുടെ ഇൻഡസ്ട്രി, മുൻഗണനാ ഘട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ പങ്കാളിയിലേക്ക് കണക്റ്റ് ചെയ്യുന്ന രീതിയിലാണ് സിസ്റ്റം നിർമ്മിച്ചിരിക്കുന്നത്. ഓരോ എനേബ്ലറിന്‍റേയും പ്രൊഫൈലിന് താഴെ "കണക്റ്റ്/അപ്ലൈ" എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, ബന്ധപ്പെട്ട പ്രൊഫൈലിലേക്ക് ഒരു അഭ്യർത്ഥന പോകുന്നതാണ്. അഭ്യർത്ഥന അംഗീകരിച്ചാൽ, നിങ്ങൾക്ക് എനേബ്ലറെ പുതിയ കണക്ഷനായി കാണാം.

ഓരോ ആഴ്ചയും 3 ഉപയോക്താക്കളുമായി നിങ്ങൾക്ക് കണക്റ്റ് ചെയ്യാം എന്നത് ദയവായി ശ്രദ്ധിക്കുക.

6 സ്റ്റാർട്ടപ്പ് ഇന്ത്യക്ക് കീഴിൽ വിദേശ കമ്പനിക്ക് രജിസ്റ്റർ ചെയ്യാനാകുമോ?

ഇന്ത്യയിൽ ഒരു രജിസ്റ്റേർഡ് ഓഫീസെങ്കിലും ഉള്ള എന്‍റിറ്റികൾക്ക് ഹബ്ബിൽ രജിസ്റ്റർ ചെയ്യാം, എന്നാൽ നിലവിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാത്രമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഞങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങൾക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഉടൻ തന്നെ ഗ്ലോബൽ ഇക്കോസിസ്റ്റത്തിൽ നിന്നുള്ള പങ്കാളികൾക്കും രജിസ്ട്രേഷൻ സാധ്യമാകും

1 ഒരു സ്റ്റാർട്ടപ്പായി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു നൂതന ആശയം എനിക്കുണ്ട്. എന്ത് തരം മാർഗ്ഗനിർദ്ദേശമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ എനിക്ക് നൽകുന്നത്?

സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ച സൗജന്യ ഓൺലൈൻ സംരംഭകത്വ പ്രോഗ്രാമാണ് സ്റ്റാർട്ടപ്പ് ഇന്ത്യാ ലേണിംഗ് പ്രോഗ്രാം. ഘടനാപരമായ പഠനത്തിലൂടെ സംരംഭകരെ അവരുടെ ആശയങ്ങളും സംരംഭങ്ങളും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുകയാണ് ലക്ഷ്യം. 4 ആഴ്ച നീണ്ടുനിൽക്കുന്ന പ്രോഗ്രാമിലൂടെ ഇന്ത്യയിലെ 40+ സ്ഥാപകരുടെ ക്ലാസുകൾ ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നുണ്ട്.

താൽപ്പര്യമുള്ള വ്യക്തികൾക്ക് ഈ സൌജന്യ കോഴ്സിനായി https://www.startupindia.gov.in/content/sih/en/learning-and-development_v2.html ൽ എൻറോൾ ചെയ്യാം.

                                                                                                

കൂടുതൽ കോഴ്സുകൾക്ക്, ദയവായി സന്ദർശിക്കുക https://www.startupindia.gov.in/content/sih/en/reources/l-d-listing.html.

കൂടാതെ, ഇന്ത്യയിലുടനീളമുള്ള ഇൻക്യുബേറ്റർസ് ബഡ്ഡിംഗ് സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു. നിങ്ങളുടെ റഫറൻസിനായി സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ ഇൻക്യുബേറ്റർമാരുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്.

 

2 എന്‍റെ എന്‍റിറ്റിക്ക് പാൻ ഇല്ല. സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ ഒരു ‘സ്റ്റാർട്ടപ്പ്’ ആയി രജിസ്റ്റർ ചെയ്യാൻ ഇത് എന്നെ അനുവദിക്കുമോ?

അതെ, പാൻ കാർഡ് ഇല്ലാത്ത ഒരു എന്‍റിറ്റിക്ക് പോലും ഞങ്ങളുടെ വെബ്സൈറ്റിൽ സ്റ്റാർട്ടപ്പ് ആയി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സമയത്ത് സാധുതയുള്ള ഒരു പാൻ നൽകാൻ നിർദ്ദേശിക്കുന്നു

3 വൺ പേഴ്‌സൺ കമ്പനിക്ക് (ഒപിസി) സ്റ്റാർട്ടപ്പ് ഇന്ത്യാ സംരംഭത്തിന് കീഴിൽ നേട്ടങ്ങൾ ലഭ്യമാക്കാൻ സാധിക്കുമോ?

ഉവ്വ്. വൺ പേഴ്‌സൺ കമ്പനികൾക്ക് സ്റ്റാർട്ടപ്പ് ഇന്ത്യാ സംരംഭത്തിന് കീഴിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും.

 

4 എൽഎൽപി ആക്ടിന് കീഴിൽ പാർട്ട്ൺർഷിപ്പിലേർപ്പെട്ട വിദേശിക്ക് സ്റ്റാർട്ടപ്പ് ഇന്ത്യയിൽ എൽഎൽപി രജിസ്ട്രേഷൻ ലഭിക്കുമോ?

അതേ, ഒരു വിദേശിക്ക് എൽഎൽപി ആക്ടിന് കീഴിൽ പാർട്ടണർഷിപ്പിലേർപ്പെടാനും ഞങ്ങളുടെ വെബ്സൈറ്റിൽ ആ എൽഎൽപി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഡിഐപിപി അംഗീകാരം നേടാനും അതിന് സാധിക്കും.

 

5 രജിസ്ട്രേഷൻ ഫോമിൽ രണ്ട് മൊബൈൽ നമ്പർ നൽകാൻ സാധിക്കുമോ?

എന്‍റിറ്റിയുടെ അംഗീകൃത പ്രതിനിധിയുടെ ഒരു മൊബൈൽ നമ്പർ, ഒരു ലാൻഡ്‌ലൈൻ നമ്പർ മാത്രമേ രജിസ്ട്രേഷൻ സമയത്ത് നൽകാനാകൂ. പരിശോധിച്ചുറപ്പിക്കലും രജിസ്ട്രേഷൻ പ്രക്രിയയും പൂർത്തീകരിക്കുന്നതിന് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പരിലേക്ക് പോർട്ടലും മൊബൈൽ ആപ്പും ഒടിപി അയയ്ക്കുന്നതാണ്.

 

6 സ്റ്റാർട്ടപ്പ് ഇന്ത്യാ സംരംഭത്തിന് കീഴിൽ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

മൊബൈൽ ആപ്പ്/പോർട്ടലിൽ https://www.startupindia.gov.in/content/sih/en/startupgov/startup-recognition-page.html ൽ നടത്തിയ ഒരു ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് 'സ്റ്റാർട്ടപ്പ്' എന്ന നിലയിൽ അംഗീകാര പ്രക്രിയ.

നിങ്ങൾ ഇൻകോർപ്പറേഷൻ/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും നിങ്ങളുടെ സ്റ്റാർട്ടപ്പ് എങ്ങനെയാണ് ഒരു നൂതന സംരംഭമാകുന്നു, പ്രൊഡക്ട്, പ്രോസസ്, സർവ്വീസ് എന്നിവകളുടെ വികസനം അല്ലെങ്കിൽ മെച്ചപ്പെടുത്തൽ, തൊഴിൽ സൃഷ്ടിക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലുമുള്ള വ്യാപ്തി എന്നിവ വിശദമാക്കുകയും ചെയ്യണം.

 

7 നിലവിലുള്ള ഒരു എന്‍റിറ്റിക്ക് 'സ്റ്റാർട്ടപ്പ്' ആയി അംഗീകാരം നേടുന്നതിനുള്ള സമയപരിധി എത്രയാണ്?

അപേക്ഷ വിജയകരമായി സമർപ്പിച്ചാൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ അംഗീകാരം നൽകുന്ന സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതാണ്.

 

8 എന്‍റെ സ്റ്റാർട്ടപ്പിന് അംഗീകാരം ലഭിച്ചാൽ, എനിക്ക് സർട്ടിഫിക്കറ്റ് ലഭിക്കുമോ? സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?

അതെ, നിങ്ങളുടെ സ്റ്റാർട്ടപ്പിന് അംഗീകാരം ലഭിച്ചാൽ സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒരു വെരിഫൈ ചെയ്ത, അംഗീകാരം നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനാകും.

 

 

9 ഇന്‍റർ-മിനിസ്ട്രീരിയൽ ബോർഡിന്‍റെ രൂപവത്കരണം എങ്ങനെയാണ്?

ഇഡസ്ട്രിയൽ പോളിസി ആന്‍റ് പ്രൊമോഷൻ വകുപ്പ് രൂപീകരിക്കുന്ന ഇന്‍റർ-മിനിസ്ട്രീരിയൽ ബോർഡ് നികുതി സംബന്ധമായ ഇളവുകൾ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നത് പരിശോധിക്കുന്നു. താഴെപ്പറയുന്ന അംഗങ്ങൾ ബോർഡിൽ ഉൾക്കൊള്ളുന്നു:

 

· ജോയിന്‍റ് സെക്രട്ടറി, ഇൻഡസ്ട്രി ആന്‍റ് ഇന്‍റേണൽ ട്രേഡ് പ്രൊമോഷൻ വകുപ്പ്, കൺവീനർ

· ബയോടെക്നോളജി വകുപ്പ് പ്രതിനിധി, അംഗം

· സയൻസ് ആന്‍റ് ടെക്നോളജി വകുപ്പ് പ്രതിനിധി, അംഗം

 

10 നികുതി ഇളവിനായി ലഭിച്ച അപേക്ഷകൾ ഇന്‍റർ-മിനിസ്റ്റീരിയൽ ബോർഡ് എങ്ങനെ അവലോകനം ചെയ്യും?

നികുതി പ്രയോജനപ്പെടുത്തുന്നതിന് എന്‍റിറ്റിക്ക് യോഗ്യതയുണ്ടോ എന്നറിയാൻ നൽകിയ ഡോക്യുമെന്‍റുകൾ ബോർഡ് അവലോകനം ചെയ്യുന്നതാണ്.

 

11 അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം നികുതി ഇളവ് നേടുന്നതിന് ഇന്‍റർ-മിനിസ്ട്രീരിയൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള സമയപരിധി എത്രയാണ്?

സാധാരണയായി മാസത്തിൽ ഒരിക്കലാണ് ഇന്‍റർ-മിന്സ്ട്രീരിയിൽ ബോർഡ് മീറ്റിംഗ് നടക്കുന്നത്. മീറ്റിംഗിലെ കേസുകൾ ഒരു ക്രമത്തിലാണ് പ്രോസസ് ചെയ്യുന്നത്. സ്റ്റാർട്ടപ്പിന്‍റെ രജിസ്റ്റേർഡ് ഇമെയിൽ വിലാസത്തിലേക്ക് തീരുമാനം അറിയിക്കുന്നതാണ്. 

ഐഎംബി മീറ്റിംഗുകളുടെ അപ്ഡേറ്റുകൾ പതിവായി പിന്തുടരാൻ, ഞങ്ങളുടെ വെബ്സൈറ്റിലെ ഐഎംബി നോട്ടിഫിക്കേഷനുകൾക്ക് ക്ലിക്ക് ചെയ്യാവുന്നതാണ് ഇവിടെ.

 

12 ഒരു സ്റ്റാർട്ടപ്പ് ഡിഐപിപി-അംഗീകാരത്തിനായി അപേക്ഷിക്കുകയും ഡോക്യുമെന്‍റുകൾ ഇല്ല അല്ലെങ്കിൽ അപര്യാപ്തമായ വിവരങ്ങൾ മൂലം അപേക്ഷ നിരസിക്കുകയോ അല്ലെങ്കിൽ അപൂർണ്ണം എന്ന് രേഖപ്പെടുത്തുകയോ ചെയ്താൽ, നിലവിലെ അപേക്ഷ സ്റ്റാർട്ടപ്പ് തിരുത്തുകയോ പുതിയൊരണ്ണം സമർപ്പിക്കുയോ ചെയ്യണം?

അംഗീകാര അപേക്ഷ അപൂർണ്ണം എന്ന് രേഖപ്പെടുത്തിയാൽ, നൽകിയിരിക്കുന്ന ഘട്ടം സ്റ്റാർട്ടപ്പ് പിന്തുടരേണ്ടതുണ്ട്:

 

1) അവരുടെ സ്റ്റാർട്ടപ്പ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് www.startupindia.gov.in ൽ ലോഗിൻ ചെയ്യുക 

2) വലത് പാനലിൽ നിന്ന് 'അംഗീകാരം, നികുതി ഇളവ്' ബട്ടൺ സെലക്ട് ചെയ്യുക 

3) 'അപേക്ഷ തിരുത്തുക' ബട്ടൺ സെലക്ട് ചെയ്ത് നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കുക

 

മൂന്നുവട്ടം അപേക്ഷ 'അപൂർണ്ണം' എന്ന് രേഖപ്പെടുത്തിയാൽ, അപേക്ഷ നിരസിച്ചു എന്നാണ് അർത്ഥം.

 

നിരസിച്ച അപേക്ഷകളിൽ മാറ്റം വരുത്താനാകില്ല, അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഇമെയിൽ അറിയിപ്പ് ലഭിച്ച് മൂന്ന് മാസത്തിന് ശേഷം വീണ്ടും പുതിയൊരു അപേക്ഷ സമർപ്പിക്കാം.

 

1 എങ്ങനെ ഹബ്ബിൽ ഒരു മെന്‍റർ/ഇൻവെസ്റ്റർ ആയി രജിസ്റ്റർ ചെയ്യാം?

സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റിൽ ഒരു പ്രൊഫൈൽ രജിസ്റ്റർ ചെയ്യുന്നത് വളരെ ലളിതമായ പ്രക്രിയയാണ്:

 

· 'രജിസ്റ്റർ' എന്നതിൽ ക്ലിക്ക് ചെയ്യുക, രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് ഒരു ഒ‌ടി‌പി അയയ്‌ക്കും, ഇത് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈൽ സൃഷ്ടിക്കപ്പെടുന്നതായിരിക്കും.

 

· നിങ്ങളുടെ പ്രൊഫൈൽ ടൈപ്പ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. നിങ്ങളുടെ പ്രൊഫൈൽ തരമായി "എനേബ്ലർ" സെലക്ട് ചെയ്യുക, ശേഷം നിങ്ങൾ ഏത് തരം എനേബ്ലറാണെന്ന് വ്യക്തമാക്കേണ്ടതാണ്. നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് ഡ്രോപ്പ് ഡൗൺ ബോക്സിൽ നിന്ന് മെന്‍ററെ/ഇൻവെസ്റ്ററെ തിരഞ്ഞെടുക്കുക. പ്രൊഫൈൽ 24-48 മണിക്കൂർ മോഡറേഷനായി പോകുന്നതാണ്, ഞങ്ങളുടെ ക്വാളിറ്റി അഷ്വറൻസ് ടീം നിങ്ങളുടെ മെന്‍റർ ക്രെഡൻഷ്യൽസിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം നിങ്ങളുടെ പ്രൊഫൈൽ ലൈവ് ആകുന്നതാണ്

 

2 മെന്‍റർ എന്ന നിലയിൽ ഹബ്ബിൽ എന്‍റെ റോൾ എന്താണ്?

ഒരു മെന്‍റർ എന്ന നിലയിൽ, ഹബ്ബിലെ എല്ലാ ഘട്ടങ്ങളിലും രജിസ്റ്റർ ചെയ്ത എല്ലാ സ്റ്റാർട്ടപ്പുകളിലേക്കും നിങ്ങൾക്ക് ആക്സസ് ഉണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഒരു കണക്ഷൻ അഭ്യർത്ഥനയിലൂടെ നിങ്ങളുമായി ബന്ധപ്പെടാം, അതിന് ശേഷം അടുത്ത ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പിന് നിങ്ങളുടെ വിദഗ്ദ്ധ ഉപദേശം നൽകാം. കൂടുതൽ അറിയാൻ, ദയവായി മെന്‍റർ വിഭാഗത്തിലേക്ക് പോകുക 

 

3 എങ്ങനെയാണ് സ്റ്റാർട്ടപ്പ് മെന്‍റർ/ഇൻവെസ്റ്ററുമായി കണക്റ്റ് ചെയ്യുന്നത്?

ഒരു സ്റ്റാർട്ട്പ്പിന് ഓരോ ആഴ്ചയും 3 കണക്ഷൻ റിക്വസ്റ്റുകൾ അയയ്ക്കാം. മെന്‍റർ പ്രൊഫൈലിലെ "കണക്റ്റ്" ബട്ടണിൽ അമർത്തി ഇത് ചെയ്യാം. നിങ്ങൾ കണക്ഷൻ റിക്വസ്റ്റ് അംഗീകരിച്ചാൽ, ലളിതമായ ഒരു ചാറ്റ് ഇന്‍റർഫേസിലൂടെ സ്റ്റാർട്ടപ്പിന് നിങ്ങളുമായി ബന്ധപ്പെടാം. നിങ്ങളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത് വായിക്കൂ.

 

4 എനിക്ക് സ്പാം ലഭിക്കുകയില്ല എന്ന് നിങ്ങൾ എങ്ങനെ ഉറപ്പുവരുത്തുന്നു?

പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഇടപെടാൻ ഞങ്ങൾ പ്രോത്സാഹിക്കുമ്പോൾ, നിങ്ങളെപ്പോലെ ഉയർന്ന ഗുണനിലവാരമുള്ള നിക്ഷേപകർ ചില സ്റ്റാർട്ടപ്പുകൾക്ക് വലിയകാര്യമായി തോന്നാം. അത് അവരെ സ്‌പാമ്മിംഗിലേക്ക് നയിക്കുന്നു. സ്റ്റാർട്ടപ്പുകൾ കൺസർവേറ്റീവും മെന്‍റർ/ഇൻവെസ്റ്റർ അഭ്യർത്ഥന എന്നിവയുടെ കാര്യത്തിൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടെന്നും ഉറപ്പുവരുത്താൻ, ഓരോ സ്റ്റാർട്ടപ്പിനും ഓരോ ആഴ്ചയും 3 കണക്ഷൻ അഭ്യർത്ഥനകളായി ചുരുക്കിയിരിക്കുന്നു.

 

5 സ്റ്റാർട്ടപ്പുകൾക്കായുള്ള എന്‍റെ മെന്‍റർഷിപ്പ് സപ്പോർട്ടിന് സഹായകരമാകുന്ന അധിക റിസോഴ്‌സുകൾ എനിക്ക് ലഭ്യമാക്കാൻ സാധിക്കുമോ?

നിങ്ങളുടെ മെന്‍ററിംഗ് യാത്രയിൽ സഹായം നേടുന്നതിന്, മെന്‍ററിനെയും സ്റ്റാർട്ടപ്പിനെയും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്ലഗ് ആൻഡ് പ്ലേ ടെംപ്ലേറ്റുകൾ മുതൽ മാർക്കറ്റ് റിസർച്ച് റിപ്പോർട്ട് വരെയുള്ള വിശാലമായ റിസോഴ്‌സുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പോർട്ടലിൻ്റെ മുകളിലുള്ള റിബണിലെ ഞങ്ങളുടെ റിസോഴ്‌സ് ശേഖരത്തിലേക്ക് ആവശ്യമുള്ളപ്പോൾ പോകൂ. 

6 പോർട്ടലിൽ സജീവമായ മെന്‍റർ/ഇൻവെസ്റ്റർ ആയതിന് എനിക്ക് ഏതെങ്കിലും തരത്തിലുള്ള അംഗീകാരം ലഭിക്കുമോ?

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഞങ്ങളുടെ മെന്‍റർമാരുടെ സംഭാവനയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി, ഞങ്ങളുടെ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ത്രൈമാസ ഫീഡ്ബാക്കിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രശംസാ പത്രം ഷെയർ ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കൂ. ഒപ്പം ഞങ്ങളെ ടാഗ് ചെയ്യാൻ മറക്കരുത്!

 

1 സ്റ്റാർട്ടപ്പുകൾക്ക് സേവനം പ്രദാനം ചെയ്ത പേറ്റന്‍റ് ഫെസിലിറ്റേറ്റർ റിഇമ്പേഴ്‌സ്മെന്‍റ് ക്ലെയിം ചെയ്യുന്നതിനുള്ള പ്രക്രിയ എന്താണ്?

പേറ്റന്‍റ് ഓഫീസിന് അപേക്ഷ ലഭിച്ച ശേഷം, എസ്ഐപിപി സ്കീമിൽ നൽകിയിരിക്കുന്ന ഫീസ് ഷെഡ്യൂൾ പ്രകാരം ഫെസിലിറ്റേറ്റർ ഫീസിനായുള്ള ക്ലെയിം സമർപ്പിക്കേണ്ടതാണ്. ക്ലെയിം ചെയ്ത ഫീസിന്‍റെ വിവരങ്ങൾ, രജിസ്റ്റേർഡ് പേറ്റന്‍റ് ഏജന്‍റ് ആണെന്ന് തെളിയിക്കുന്ന ഐഡി പ്രൂഫ് എന്നിവ ഉൾപ്പെടുത്തി ബന്ധപ്പെട്ട പേറ്റന്‍റ് ഓഫീസ് ഹെഡ് ഓഫീസ് വിലാസത്തിൽ ഒരു ലെറ്റർ ഇൻവോയിസ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്.

2 സ്റ്റാർട്ടപ്പുകൾക്ക് സേവനം പ്രദാനം ചെയ്ത ട്രേഡ്‌മാർക്ക് ഫെസിലിറ്റേറ്റർമാർ എങ്ങനെയാണ് റിഇമ്പേഴ്‌സ്മെന്‍റ് ക്ലെയിം ചെയ്യുന്നത്?

ട്രേഡ്‌മാർക്ക് രജിസ്ട്രറിയുടെ ബന്ധപ്പെട്ട ഹെഡ് ഓഫീസിലേക്ക് പേമെന്‍റ് ക്ലെയിം ഫെസിലിറ്റേറ്റർമാർ സമർപ്പിക്കേണ്ടതാണ്. ക്ലെയിം ചെയ്ത ഫീസിന്‍റെ വിവരങ്ങൾ, രജിസ്റ്റേർഡ് ട്രേഡ് മാർക്ക് ഏജന്‍റ് ആണെന്ന് തെളിയിക്കുന്ന ഐഡി പ്രൂഫ് എന്നിവ ഉൾപ്പെടുത്തി ബന്ധപ്പെട്ട ട്രേഡ് മാർക്ക് ഓഫീസ് ഹെഡ് ഓഫീസ് വിലാസത്തിൽ ഒരു ലെറ്റർ ഇൻവോയിസ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്.