▲
സ്റ്റാർട്ടപ്പ് ഇന്ത്യ ലേണിംഗ് പ്രോഗ്രാം ഒരു ഗവൺമെന്‍റ് ഓഫ് ഇന്ത്യ സംരംഭമായ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു സൗജന്യ ഓൺലൈൻ സംരംഭകത്വ പ്രോഗ്രാമാണ്. ഇൻവെസ്റ്റ് ഇന്ത്യ, അപ്ഗ്രാഡുമായി ചേർന്നാണ് ഈ പ്രോഗ്രാം വികസിപ്പിച്ചിരിക്കുന്നത്. ഘടനാപരമായ പഠനത്തിലൂടെ സംരംഭകരെ അവരുടെ ആശയങ്ങളും സംരംഭങ്ങളും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുകയാണ് ലക്ഷ്യം. 4 ആഴ്ച നീണ്ടുനിൽക്കുന്ന പ്രോഗ്രാമിലൂടെ ഇന്ത്യയിലെ 40+ സ്ഥാപകരുടെ ക്ലാസുകൾ ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നുണ്ട്.
ഡൊമെയ്‌നുകളിലുടനീളമുള്ള മുൻനിര ഇന്ത്യൻ സംരംഭകരിൽ നിന്ന് യഥാർത്ഥ ജീവിതത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ച് പഠിക്കുക
ഒരു ഔദ്യോഗിക സ്റ്റാർട്ടപ്പ് ഇന്ത്യ, ഇൻവെസ്റ്റ് ഇന്ത്യ സർട്ടിഫിക്കേഷൻ സ്വീകരിക്കുക
നിങ്ങളുടെ ഭാഷയായി ഹിന്ദിയോ ഇംഗ്ലീഷോ തിരഞ്ഞെടുക്കുക
ഒരു ഇന്‍ററാക്റ്റീവ് ചർച്ചാ ഫോറത്തിൽ സഹ സംരംഭകരുമായി സംവദിക്കുക
നിങ്ങളുടെ സംരംഭത്തിനായി ഒരു ബിസിനസ് പ്ലാൻ സൃഷ്ടിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഇൻസൈറ്റുകൾ നേടുക
നിങ്ങളുടെ ആശയം തിരിച്ചറിയുക, അതിനു ശേഷം നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഉപഭോക്താക്കളെയും മാർക്കറ്റ് അവസ്ഥകളെയും കുറിച്ചു മനസ്സിലാക്കുക
നിങ്ങളുടെ കമ്പനിയുടെ ശരിയായ നിയമപരമായ അടിത്തറ നിർവചിക്കുകയും കമ്പനി രജിസ്ട്രേഷൻ, കംപ്ലയൻസുകൾ, പേറ്റന്‍റുകൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുക.
ഫൈനാൻഷ്യൽ സ്റ്റേറ്റ്‌മെന്‍റുകൾ, ബ്രേക്ക് ഈവൻ അനാലിസിസ് മുതലായവ അടങ്ങുന്ന ഫിനാൻസിന്‍റെയും അക്കൗണ്ടിംഗിന്‍റെയും അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക.
നിങ്ങളുടെ സംരംഭത്തിന് ഫലപ്രദമായ ഒരു ബിസിനസ് പ്ലാൻ എങ്ങനെ നിർമ്മിക്കാമെന്ന് മനസിലാക്കുക
കമ്പനിയുടെ മൂല്യനിർണ്ണയം, ധനസമാഹരണം, ഇക്വിറ്റി ഡൈല്യൂഷൻ തുടങ്ങിയ കാര്യങ്ങളിൽ നിക്ഷേപകന്‍റെ മാനസികാവസ്ഥ മനസ്സിലാക്കുക
നിങ്ങളുടെ കമ്പനിയെ നിക്ഷേപകർക്ക് എങ്ങനെ നൽകാമെന്നും ടേം ഷീറ്റിലെ പ്രധാന ഫോക്കസ് ഏരിയകൾ എങ്ങനെ തിരിച്ചറിയാമെന്നും മനസിലാക്കുക
പ്രമുഖ ഫാക്കൽറ്റികളിൽ നിന്നും വ്യവസായ പങ്കാളികളിൽ നിന്നുമുള്ള ആശയങ്ങളും ഫ്രെയിംവർക്കുകളും

"സ്റ്റാർട്ടപ്പ് വിജയഗാഥകൾ വിരളമായിരുന്ന കാലത്താണ് വർഷങ്ങൾക്ക് മുമ്പ് ഞാൻ എന്‍റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ഇന്ന്, നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക, ബിസിനസ് ചരിത്രത്തിൽ ഒരു പ്രത്യേക, അസാധാരണമായ ഒരു യുഗം നാം അനുഭവിക്കുകയാണ്. ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, സൊമാറ്റോ എന്നിവപോലെ നിരവധി സ്ഥാപനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, ഭാരതമൊട്ടാകെ മുൻപൊന്നും കാണാത്തതുപോലെ ഒരു സംരംഭക ഔത്സുക്യം നമുക്ക് കാണാൻ കഴിയും. ഈ ഔത്സുക്യത്തിനു വെളിച്ചം പകരാൻ ഞങ്ങൾ ഇൻവെസ്റ്റ് ഇന്ത്യയുമായി ചേർന്ന് ഭാരത സർക്കാരിന്‍റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിനായി സ്റ്റാർട്ടപ്പ് ഇന്ത്യ ലേണിംഗ് പ്രോഗ്രാം എന്നൊരു സൗജന്യ പാഠ്യപദ്ധതി സംരംഭകർക്കുവേണ്ടി ആരംഭിച്ചിരിക്കുകയാണ്"
പ്രോഗ്രാമിനായി ഒരു അക്കൗണ്ട് സൃഷ്‌ടിക്കാൻ, മുകളിലുള്ള "ഇംഗ്ലീഷ് പ്രോഗ്രാം" അല്ലെങ്കിൽ "ഹിന്ദി പ്രോഗ്രാം" എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങൾ (പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ) നൽകി പ്രോഗ്രാമിനായി സ്വയം രജിസ്റ്റർ ചെയ്യുക. ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ ഒരു പാസ്‌വേഡ് തിരഞ്ഞെടുത്ത് "സൈൻ അപ്പ്" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാസ്‌വേഡ് നഷ്‌ടപ്പെട്ടാൽ, "പാസ്‌വേഡ് മറന്നു" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സ് നൽകി "ഒടിപി നേടുക" ക്ലിക്ക് ചെയ്യുക. ഒരു പുതിയ പാസ്‌വേഡ് എങ്ങനെ സൃഷ്‌ടിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ ഒരു ഒറ്റത്തവണ ഒടിപി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സിൽ ലഭിക്കും.
ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന്, 2 എംബിപിഎസ് കുറഞ്ഞ വേഗതയിൽ നിങ്ങൾക്ക് വിശ്വസനീയമായ ഇന്‍റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.
വിൻഡോസ് എക്സ്പി അല്ലെങ്കിൽ ഉയർന്ന ഇൻസ്റ്റാൾ ചെയ്ത സിസ്റ്റങ്ങളിൽ ഈ പ്ലാറ്റ്ഫോം നന്നായി പ്രവർത്തിക്കുന്നു. മാക് ഉപയോക്താക്കൾക്ക്, ഏറ്റവും പുതിയ അപ്ഡേറ്റുകൾ സഹിതം നിങ്ങൾക്ക് ഒഎസ് X 10.9 അല്ലെങ്കിൽ അതിൽ കൂടുതൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. പ്ലാറ്റ്ഫോം കുറഞ്ഞത് 976px വൈഡ് സ്ക്രീൻ സൈസ് ആവശ്യമാണ്, എന്നാൽ 1024px അല്ലെങ്കിൽ അതിൽ കൂടുതൽ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. മൊബൈൽ ബ്രൌസറുകൾ പിന്തുണയ്ക്കുന്നില്ല. എന്നിരുന്നാലും, നിങ്ങൾ മൊബൈലിൽ പ്രോഗ്രാം ആക്സസ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി ആപ്പ് ഡൗൺലോഡ് ചെയ്യുക പ്ലേ സ്റ്റോറിൽ നിന്ന്.
നിങ്ങളുടെ ഡിവൈസിൽ അധിക സപ്പോർട്ടിംഗ് സോഫ്റ്റ്‌വെയർ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് പഠിക്കാൻ ആരംഭിക്കുക. എന്നിരുന്നാലും, പൂർണ്ണമായ അനുഭവം ലഭിക്കുന്നതിന്, നിങ്ങൾ ഗൂഗിൾ ക്രോമിന്‍റെ അപ്ഡേറ്റഡ് വേർഷൻ ഉപയോഗിക്കണം.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ:
1. നിങ്ങളുടെ ബ്രൗസർ റിഫ്രഷ് ചെയ്യുക.
2. നിങ്ങളുടെ ഇന്‍റർനെറ്റ് കണക്ഷനും സ്പീഡും പരിശോധിക്കുക.
3. നിങ്ങളുടെ ബ്രൗസർ ക്ലോസ് ചെയ്ത് അത് വീണ്ടും തുറക്കുക.
4. ലോഗ് ഔട്ട് ചെയ്‌ത് വീണ്ടും ലോഗിൻ ചെയ്യുക.
5. മറ്റൊരു ബ്രൗസർ ഉപയോഗിക്കാൻ ശ്രമിക്കുക.
വീഡിയോകൾ നിങ്ങളുടെ ഡിവൈസിൽ ഡൗൺലോഡ് ചെയ്യാനാകില്ല.
വിഷമിക്കേണ്ടതില്ല. നിങ്ങളുടെ പ്രോഗ്രസ് സേവ് ചെയ്തിട്ടുണ്ട്. കണക്ഷൻ പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, നിങ്ങൾ നിർത്തിയ സ്ഥലത്ത് നിന്ന് നിങ്ങൾക്ക് പുനരാരംഭിക്കാം.
ഉവ്വ്. നിങ്ങൾക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പഠന പദ്ധതി ആപ്പ് ഡൌൺലോഡ് ചെയ്യാം പ്ലേ സ്റ്റോറിൽ നിന്ന്.
നിങ്ങളുടെ പാസ്സ്‍വേർഡിൽ വേണം കുറഞ്ഞത്:
* നിങ്ങളുടെ പാസ്സ്‍വേർഡിൽ വേണം കുറഞ്ഞത്:
ഇത് ആക്സസ് ചെയ്യാൻ ദയവായി നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കുക.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കുമായി ഇത്തരത്തിലുള്ള ഒരേയൊരു പ്ലാറ്റ്‍ഫോം ആണ് സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ.


നിങ്ങളുടെ പാസ്സ്‍വേർഡ് മറന്നു
ദയവായി ഇമെയിൽ ഐഡിയിൽ അയച്ച ഒടിപി പാസ്സ്‍വേർഡ് എന്‍റർ ചെയ്യുക
ദയവായി പാസ്സ്‍വേർഡ് മാറ്റുക


